18 September Wednesday

പൂത്തുലഞ്ഞ്‌ ഗുണ്ടല്‍പേട്ട്

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024

 

എടക്കര
കണ്ണെത്താ ദൂരത്തോളം ചെണ്ടുമല്ലിയും സൂര്യകാന്തിയും പൂത്തുനിൽക്കുന്നു. എവിടെ നോക്കിയാലും നിറഞ്ഞുനിൽക്കുന്ന പൂപ്പാടങ്ങൾ. മലയാളികൾക്ക് ഓണത്തിന് പൂക്കളൊരുക്കി പൂത്തുലഞ്ഞുനിൽക്കുകയാണ്‌ ഗുണ്ടൽപേട്ട്. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൂര‍്യകാന്തി പൂക്കളാണ് ഏറെയും. അത്തം നാളിന് പാകപ്പെട്ടവയാണ് പൂപ്പാടങ്ങളെല്ലാം. മലയാളിയുടെ ഓണം കർണാടകയിലെ കർഷകർക്ക് സമൃദ്ധിയുടെ നാളുകളാണ്. ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം ഓണ വിപണിയിലേക്കുമാത്രമായാണ്‌  കൃഷിചെയ്യുന്നത്. എണ്ണയുണ്ടാക്കാന്‍ വേണ്ടിയാണ് സൂര്യകാന്തി കൃഷിചെയ്യുന്നതെങ്കിലും ഓണവിപണിയിലും ഏറെ ശോഭപരത്താറുണ്ട്. പൂപ്പാടങ്ങള്‍ കാണാനും ഫോട്ടോയെടുക്കാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്‌. ഗുണ്ടൽപേട്ടിൽ മാത്രമല്ല, മൈസൂരുവിലെ ഹൊസൂര്‍, കുമാരപുരം, ചെമ്പകരാമന്‍ പുതൂര്‍, പഴവൂര്‍, മാധവലായം, കാവല്‍ക്കിണര്‍ എന്നിവിടങ്ങളിലും ഓണം മുന്നിൽക്കണ്ട് പൂകൃഷി ഇറക്കിയിരുന്നു. കേരളത്തിൽ പ്രാദേശിക പൂകൃഷി വർധിച്ചതും വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷത്തിന്‌ നിറംമങ്ങിയതും അയൽസംസ്ഥാനത്തെ പൂകർഷകർക്ക്‌ പ്രതിസന്ധിയാണ്‌. പൂക്കളുടെ ഇറക്കുമതി വിപണി കുറയുമോ എന്ന ആശങ്കയിലാണ്‌ കർഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top