27 December Friday

സലീമിന്റെ കൈയിലുണ്ട്‌ ഉറുഗ്വേമുതൽ ഖത്തർവരെ

സുധ സുന്ദരൻUpdated: Wednesday Nov 9, 2022

 

 
മലപ്പുറം
കാൽപ്പന്ത്‌ മാമാങ്കത്തിന്‌ തുടക്കമിട്ട ‘യൂൾ റിമെ’ ലോകകപ്പ്‌ കണ്ടിട്ടുണ്ടോ? 13 ഗോളടിച്ച ജസ്റ്റ്‌ ഫൊണ്ടയി​ന്റെ സ്റ്റാമ്പ് കണ്ടിട്ടുണ്ടോ? ഫുട്‌ബോൾ പ്രേമികൾക്ക്‌ ആവേശം പകരുന്ന കാൽപ്പന്തിന്റെ  ചരിത്രങ്ങളെല്ലാം അബ്ദുൽ സലീമിന്റെ കൈയിലുണ്ട്‌. 1930ൽ ഉറുഗ്വേയിലെ ആദ്യ ലോകകപ്പ്‌ മുതൽ ഖത്തർ ലോകകപ്പ്‌ വരെയുള്ള മത്സരങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിച്ചാണ്‌ ബ്രസീൽ ആരാധകൻ മഞ്ചേരി മുള്ളമ്പാറ പടവണ്ണ അബ്ദുൽ സലീം (50) ലോകകപ്പിനെ വരവേൽക്കുന്നത്‌. 
80 രാജ്യങ്ങളുടെ 900 സ്റ്റാമ്പുകളാണ്‌ ശേഖരത്തിലുള്ളത്‌. ചിലതൊക്കെ വാങ്ങിയതാണ്‌. ചിലത്‌ സൃഹുത്തുക്കൾ മുഖേന ലഭിച്ചു. 3000 രൂപ കൊടുത്തും വാങ്ങിയിട്ടുണ്ട്‌. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ്‌ മത്സരത്തിന്റെ സ്റ്റാമ്പ് സുഹൃത്ത്‌ നിഷാദ്‌ കക്കാടാണ്‌ നൽകിയത്‌. മഞ്ചേരി ബോയ്‌സ്‌ സ്‌കൂളിലെ ഏഴാം ക്ലാസ്‌ പഠനകാലത്താണ്‌ അബ്ദുൽ സലീം നാണയശേഖരണം തുടങ്ങുന്നത്‌. 
നാളുകൾക്കുശേഷം ചിത്രങ്ങളും പോസ്റ്റ്‌ കാർഡുകളും സ്റ്റാമ്പുകളും ശേഖരിച്ചുതുടങ്ങി. അധ്യാപകൻ സേതുമാധവന്റെ പിന്തുണയുമുണ്ടായിരുന്നു. പിന്നീട്‌ പ്രീഡിഗ്രി കാലത്താണ്‌ ലോകകപ്പ്‌ സ്റ്റാമ്പുകൾ ശേഖരിച്ചുതുടങ്ങിയത്‌. ഗാന്ധി പോസ്റ്റ്‌ കാർഡ്‌ ശേഖരണത്തിന്‌ യുആർഎഫ്‌ റെക്കോഡ്‌ നേടിയിട്ടുണ്ട്‌. മഞ്ചേരി പടവണ്ണ മെഡിക്കൽ ഷോപ്പ്‌  ഉടമയാണ്‌ അബ്ദുൽ സലീം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top