19 December Thursday
ജില്ലാ സ്കൂൾ കലോത്സവം

പന്തൽ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ജില്ലാ സ്കൂൾ കലോത്സവ പ്രധാന വേദിയുടെ കാൽനാട്ടൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിക്കുന്നു

കോട്ടക്കൽ
റവന്യൂ ജില്ലാ കലോത്സവത്തിന്റെ  പ്രധാന വേദിയുടെ കാൽനാട്ടൽ ചടങ്ങ് ജില്ലാ  വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ്‌ ട്രസ്റ്റി ഡോ. മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. ജില്ലാ കൈറ്റ് കോ–-  ഓർഡിനേറ്റർ അബ്ദുൾ റഷീദ്, കെ അബ്ദുൾമജീദ്, നാസർ എടരിക്കോട് എന്നിവർ സംസാരിച്ചു.  
 വി രഞ്ജിത് സ്വാഗതവും  എം വി രാജൻ നന്ദിയും പറഞ്ഞു. 26മുതൽ 30വരെ രാജാസ് സ്കൂളിലും എകെഎം കോട്ടൂർ സ്കൂളിലുമായാണ് കലോത്സവം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top