09 November Saturday
ആനക്കല്ലിലെ പ്രകമ്പനം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പഠനത്തിനെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജനും ജനപ്രതിനിധികളും കലക്ടറുമായി സംസാരിക്കുന്നു

എടക്കര 
പോത്തുകല്ല് ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് പ്രകമ്പന ശബ്ദമുണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പതിനഞ്ചിനകം പഠനത്തിനെത്തും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വ്യാഴാഴ്ച കലക്ടറുമായി ചർച്ച നടത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക സംഘവും ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ്  സ്ഥല പരിശോധനക്ക് എത്തുക. ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവിൽ ശബ്ദവും പ്രകമ്പനവും തുടരുകയാണ്. കുന്നിൻചെരുവിൽ ജിയോ ഫിസിക്കൽ പരിശോധന നടത്താനാണ് തീരുമാനം.  പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജൻ, ജനപ്രതിനിധികളായ തങ്ക കൃഷ്ണൻ, മുസ്തഫ പാക്കട, എം എ തോമസ്, ഓമന നാഗലോഡി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top