പൊന്നാനി
ആഴക്കടൽ ലക്ഷ്യമാക്കി വലയെറിയാൻ മത്സ്യത്തൊഴിലാളികളായ ഡിവൈഎഫ്ഐ പ്രവർത്തകർ തയ്യാറെടുക്കുമ്പോൾ മനസ്സുനിറയെ വയനാട്ടിലെ കണ്ണീർക്കാഴ്ചകളായിരുന്നു. ശനിയാഴ്ച വലയിൽ നിറയുന്ന മത്സ്യം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. ദുരിതബാധിതർക്ക് കൈത്താങ്ങാവാണം. ഇതാണ് ലക്ഷ്യം. റീ -ബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മത്സ്യബന്ധനം.
പൊന്നാനി നഗരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബോട്ടിറക്കിയത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്‌തു. ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിൻസി ഭാസ്‌ക്കർ, ബ്ലോക്ക് സെക്രട്ടറി കെ പി സുകേഷ് രാജ്, ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ്, ട്രഷറർ തേജസ്, വൈസ് പ്രസിഡന്റ് റാഫി തണ്ണിതുറ, സെക്രട്ടറിയറ്റ് അംഗം കെ വി സനോജ്, ബാദൂദ്, ഫമീസ്, ആയിഷ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..