എടക്കര
വയനാട് ദുരന്തത്തിൽ പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്‌തത് 157 എഫ്‌ഐആർ. ചാലിയാർ പുഴയിൽനിന്ന് 63 മൃതദേഹങ്ങളും 94 ശരീരഭാഗങ്ങളും കണ്ടെടുത്തതിലാണ് എഫ്‌ഐആർ രജിസ്റ്റർചെയ്‌തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഭാവിയിൽ ഡിഎൻഎ പരിശോധനാഫലം വരുന്ന മുറയ്ക്ക് ഓരോ സ്റ്റേഷനിലും രജിസ്റ്റർചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാകും തുടർ നടപടികൾ.
വയനാട്ടിലേക്കുകൊണ്ടുപോയ മൃതദേഹങ്ങൾ സിഎൻ എന്ന് രേഖപ്പെടുത്തിയാണ് സംസ്‌കരിച്ചത്. ചാലിയാറിൽനിന്ന് നിലമ്പൂരിൽ ലഭിച്ചത് എന്നതിന്റെ സൂചനയാണിത്. മറ്റ് സ്റ്റേഷനുകളിലും എഫ്ഐആർ രജിസ്റ്റർചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ എഫ്‌ഐആറുള്ളത് പോത്തുകല്ലിലാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 78 മൃതദേഹങ്ങളാണ് എത്തിച്ചത്. 166 ശരീരഭാഗങ്ങളും. ആകെ 244. ഇതിൽ 242ഉം പോസ്റ്റ്മോര്‍ട്ടം ചെയ്‌തു. ഏഴ് ശരീരഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..