18 November Monday

സർട്ടിഫിക്കറ്റുകൾ 
നൽകാൻ പ്രത്യേക സെൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 തേഞ്ഞിപ്പലം

വയനാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടവർക്ക്‌ പകരം നൽകാൻ സർവകലാശാലകളിൽ പ്രത്യേക സെൽ രൂപീകരിക്കും. മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ്‌ നിർദേശം. 
കൽപ്പറ്റ എൻഎസ്എം ഗവ. കോളേജ് അസി. പ്രൊഫസർ എം വി സോബിൻ വർഗീസ് നോഡൽ ഓഫീസറായി ഹയർ എഡ്യുക്കേഷൻ കോ–- ഓർഡിനേറ്റിങ്‌ സെൽ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ തിങ്കൾമുതൽ സെല്ലിന്റെ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കും. സർട്ടിഫിക്കറ്റുകൾ നഷ്ടമായവരുമായി നേരിട്ട് ബന്ധപ്പെട്ട് ഹെൽപ് ഡെസ്‌കിലുള്ളവർതന്നെ അതത് സർവകലാശാലകൾക്ക് അപേക്ഷ നൽകും. സർവകലാശാലകളിലെ സ്‌പെഷൽ സെല്ലുകൾ അതിവേഗം സർട്ടിഫിക്കറ്റുകൾ തയ്യാറാക്കും. ദുരിതബാധിതരായ വിദ്യാർഥികളുടെ വിവരങ്ങൾ സെൽ ശേഖരിക്കുന്നുണ്ട്. കലിക്കറ്റിൽ പരീക്ഷാ ഭവനിലെ വിവിധ ബ്രാഞ്ച് പ്രതിനിധികൾ, ഭരണവിഭാഗം, സുവേഗ, പ്രവേശന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് സ്പെഷൽ സെൽ രൂപീകരിക്കുന്നത്. സർട്ടിഫിക്കറ്റുകൾക്ക്‌ ഫീസ് വാങ്ങില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top