താനൂർ
എൻജിൻ തകരാറുമൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും തൊഴിലാളികളെയും കരയ്ക്കെത്തിച്ചു. പരപ്പനങ്ങാടി സ്വദേശി കാസിംകുട്ടിയുടെ ഉടമസ്ഥതയിലുള്ള കടപ്രൻ എന്ന വള്ളമാണ് താനൂർ ഹാർബറിൽനിന്ന് നാല് നോട്ടിക്കൽ മൈൽ ദൂരത്ത് കടലിൽ കുടുങ്ങിയത്. ചൊവ്വാഴ്‌ച പുലർച്ചെ പുറപ്പെട്ട വള്ളമാണ് കടലിൽ കുടുങ്ങിയത്. വള്ളത്തിൽ 45 തൊഴിലാളികളുമുണ്ടായിരുന്നു. ഏഴരയോടെയാണ് വള്ളം കുടുങ്ങിയ വിവരം അറിഞ്ഞത്.
പൊന്നാനി ഫിഷറീസ് ഓഫീസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എഡിഎഫ് ടി ആർ രാജേഷിന്റെ നിർദേശപ്രകാരം താനൂർ ഹാർബറിൽനിന്ന് റെസ്ക്യൂബോട്ട് എത്തിച്ചാണ് വള്ളം കരയ്ക്കെത്തിച്ചത്. വള്ളവും അതിലെ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി താനൂർ ഹാർബറിൽ എത്തിച്ചു. റസ്ക്യു ഗാർഡ് പി അബ്ദുറഹ്മാൻകുട്ടി, എം അലി അക്ബർ, പി പി നാസർ താനൂർ, സ്രാങ്ക് കെ പി യൂനസ്, കെ പി മുഹമ്മദ് യാസീൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..