22 December Sunday

5.88 ലക്ഷം വിദ്യാർഥികൾക്ക്‌ ഓണം അരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഓണത്തിനുള്ള സൗജന്യ അരിയുമായി

മലപ്പുറം 
ഓണത്തിന്‌ വിദ്യാർഥികൾക്ക്‌ സൗജന്യമായി ജില്ലയിൽ വിതരണംചെയ്യുന്നത്‌  981.24 മെട്രിക്‌ ടൺ അരി. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളിലെ 5,88,748 വിദ്യാർഥികളാണ്‌ ഗുണഭോക്താക്കൾ. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളിലെ എട്ടാംക്ലാസ്‌ വരെയുള്ള കുട്ടികൾക്കാണ്‌ ഓണത്തിന്‌ അഞ്ചുകിലോ അരി സർക്കാർ സൗജന്യമായി നൽകുന്നത്‌. സപ്ലൈകോയുടെ കൈവശമുള്ള അരിയിൽനിന്നാണ് വിതരണം. അരി സപ്ലൈകോ  സ്കൂളുകളിൽ നേരിട്ട് എത്തിക്കും. കഴിഞ്ഞവർഷം 5,99,148 വിദ്യാർഥികൾക്കായി 998.58 മെട്രിക്‌ ടൺ അരിയാണ്‌ വിതരണംചെയ്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top