27 December Friday

വർഗീയത വളർത്തുന്നവരോട്‌ 
യുഡിഎഫ്‌ സന്ധിചെയ്യുന്നു: 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

വാളോറിങ്ങൽ നടന്ന എൽഡിഎഫ് പുന്നപ്പാല മേഖലാ റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

വണ്ടൂർ
കേരളത്തിൽ വർഗീയത വളർത്തുന്ന പാർടികളോട് സന്ധിചെയ്‌തുള്ള പ്രവർത്തനമാണ്‌ യുഡിഎഫ് നടത്തുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നടത്തിയ പോരൂർ പഞ്ചായത്ത് റാലിയും പുന്നപ്പാല മേഖലാ റാലിയും ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേ ഇന്ത്യയിൽനിന്ന് വരുന്ന നേതാക്കന്മാർക്ക് കൈ നീട്ടികൊണ്ടിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. ഇന്നല്ലെങ്കിൽ നാളെ അവർ അതിന് ദുഃഖിക്കേണ്ടിവരും. 
സമൂഹത്തിൽ വർഗീയ ചിന്താഗതി വർധിക്കുകയാണ്‌. മതവിദ്വേഷം വളർത്തുന്ന നിലപാടാണ്‌ ബിജെപി സ്വീകരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top