30 December Monday

ആവേശക്കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ശിവദേവ് രാജീവ്‌, എറണാകുളം, 
(അണ്ടർ 20 പോൾവാൾട്)

തേഞ്ഞിപ്പലം
ട്രാക്കിലും ഫീൽഡിലും ആവേശക്കുതിപ്പ്. സംസ്ഥാന ജൂനിയർ മീറ്റിന്റെ രണ്ടാം ദിനത്തിൽ മഴ മാറിനിന്നപ്പോൾ ട്രാക്കും ഫീൽഡും സജീവം. രണ്ടാം ദിനത്തിൽ 31 ഫൈനലുകൾ നടന്നു.
മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി  അനിൽ ഉദ്ഘാടനംചെയ്തു. എഎഫ്ഐ അംഗം ഡോ. വി പി സക്കീർ ഹുസൈൻ അധ്യക്ഷനായി. 
സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ ചന്ദ്രശേഖരൻ പിള്ള, സി ഹരിദാസ്, തങ്കച്ചൻ മാത്യു, ലൂക്കാ ഫ്രാൻസിസ്, കെ രാമചന്ദ്രൻ, മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു. മീറ്റ് ഞായറാഴ്ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top