08 September Sunday

പരസ്യമായി ഇന്നുകൂടി; നാളെ ‘നിശ്ശബ്‌ദം’

സ്വന്തം ലേഖകൻUpdated: Saturday Dec 12, 2020

ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് കവറുകൾ ജീവനക്കാർ തരംതിരിക്കുന്നു

മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ശനിയാഴ്‌ച വൈകിട്ട്‌ ആറിന്‌ അവസാനിക്കും.  പിന്നെ നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. തിങ്കളാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌‌. പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്‌ നടപടി ക്രമം. 
കോവിഡ്‌ കാലമായതിനാൽ പതിവിന്‌ വിപരീതവും വേറിട്ടതുമായ പ്രചാരണ രീതിയാണ്‌ ഇത്തവണയുണ്ടായത്‌. സ്ഥാനാർഥികൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. പ്രധാന പ്രചാരണ മേഖലയും നവമാധ്യമങ്ങൾതന്നെയായിരുന്നു. വൻ പൊതുയോഗങ്ങൾക്ക്‌ പകരം കുടുംബയോഗങ്ങളും ചെറിയ സംഗമങ്ങൾക്കും ഊന്നൽ നൽകിയായിരുന്നു പ്രവർത്തനങ്ങൾ.
പ്രചാരണത്തിന്റെ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ്‌ എൽഡിഎഫ്‌ ജനവിധിക്കായി കാത്തിരിക്കുന്നത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ, മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, കെ ടി ജലീൽ തുടങ്ങിയവർ പ്രചാരണത്തിന്‌ ആവേശം പകർന്നു.
നിലവിൽ ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നേട്ടം ഉണ്ടാക്കാനും കൂടുതൽ ഇടങ്ങളിൽ വിജയംകൊയ്യാനുമാണ്‌ ‌ എൽഡിഎഫ്‌ ശ്രമം. എതിരാളികളെ പോലും അമ്പരിപ്പിക്കുന്ന പ്രചാരണവുമായി ജില്ലയാകെ നിറഞ്ഞപ്പോൾ വിമതരും ഗ്രൂപ്പ്‌ പോരുകളും യുഡിഎഫിനെ ഇപ്പോഴും വലയ്‌ക്കുകയാണ്‌. മുസ്ലിംലീഗിന്റെ വികസന വിരുദ്ധ നയങ്ങളിൽ മനംമടുത്ത മലപ്പുറത്തെ ജനങ്ങൾ മാറ്റത്തിന്‌ കൊതിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top