19 September Thursday
എന്‍എസ്എസ് പുരസ്‌കാരം

നിലമ്പൂര്‍ ജിഎംവിഎച്ച്എസ്എസ്‌ ജില്ലയിൽ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

നിലമ്പൂര്‍ ജിഎംവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങൾ

നിലമ്പൂര്‍
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023–- 24 വര്‍ഷത്തെ ജില്ലയിലെ മികച്ച വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്ക്രീം പുരസ്കാരം നിലമ്പൂര്‍ ഗവ. മാനവേദന്‍ വിഎച്ച്എസ്ഇ യൂണിറ്റിന്. സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ ആയിരം വേപ്പ് പദ്ധതി, പാലിയേറ്റീവ് സമാഹരണത്തിന് ചെണ്ടുമല്ലി കൃഷി, സ്നേഹ അടുക്കള, രക്തദാന ക്യാമ്പ്, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, കേശദാനം, ഭിന്നശേഷി കുട്ടികള്‍ക്കായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പഠനോപകരണ വിതരണപ്രവര്‍ത്തനങ്ങള്‍, സ്നേഹാരാമം പദ്ധതി, ജലം ജീവിതം പദ്ധതി, വിവിധ പരിസ്ഥിതി ബോധവല്‍ക്കരണ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ പുരസ്കാരം.  
സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ വി ജി ലീനാകുമാരിയാണ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top