23 December Monday

കേന്ദ്ര ബജറ്റിനെതിരെ വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 

മലപ്പുറം
പൊതുമേഖലാ വിൽപ്പന ലക്ഷ്യംവയ്‌ക്കുന്നതും വിദ്യാർഥി വിരുദ്ധവുമായ കേന്ദ്ര ബജറ്റിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. ജില്ലയിലെ മുഴുവൻ ഏരിയകളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. 
മലപ്പുറം ദൂരദർശൻ കേന്ദ്രത്തിനുമുന്നിലെ ധർണ ജില്ലാ സെക്രട്ടറി കെ എ സക്കീറും തിരൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രസിഡന്റ് ഇ അഫ്‌സലും ഉദ്‌ഘാടനംചെയ്തു. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം സജാദ് നിലമ്പൂരിലും ഹരികൃഷ്ണപാൽ പെരിന്തൽമണ്ണയിലും ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ കെ ഹരിമോൻ മങ്കടയിലും എ എച്ച്‌ റംഷീന വളാഞ്ചേരിയിലും സെക്രട്ടറിയറ്റംഗങ്ങളായ പി അക്ഷര വണ്ടൂരും കെ അഭിജിത് കൊണ്ടോട്ടിയിലും യു പി മനേഷ്‌ പൊന്നാനിയിലും ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ താനൂരും ഉദ്‌ഘാടനംചെയ്തു. മുൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഫിറോസ് ബാബു മഞ്ചേരിയിലും പ്രിൻസ് കുമാർ തിരൂരങ്ങാടിയിലും ഉദ്‌ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top