26 November Tuesday

റെയിൽവേ ഓവുപാലം തകർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024
പരപ്പനങ്ങാടി
അയ്യപ്പൻകാവിലെ റെയിൽവേ ഓവുപാലത്തിന്റെ കോൺക്രീറ്റുകൾ അടർന്നുവീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പ്രദേശവാസികളും വിദ്യാർഥികളുമടക്കം യാത്രക്കായി ദിനേന നിരവധിപേർ ആശ്രയിക്കുന്ന ഓവുപാലമാണിത്. കാലപ്പഴക്കംമൂലമാണ് കോൺക്രീറ്റുകൾ അടർന്നുവീഴുന്നത്. നെടുവ ഹൈസ്കൂൾ, കോവിലകം ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ യാത്രക്കായി ആശ്രയിക്കുന്നത് ഈ ഓവുപാലത്തെയാണ്. അടുത്തുള്ള  ക്ഷേത്രത്തിലേക്ക് പോകാനും ഭക്തർ ഈവഴിയാണ്‌ ഉപയോഗിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും ഓവുപാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും. കോൺക്രീറ്റ് അടർന്നുവീഴുന്നത് യാത്രക്കാർ നടന്നുപോകുമ്പോഴാണെങ്കിൽ പരിക്കേൽക്കാൻ സാധ്യത ഏറെയാണ്. നാട്ടുകാർക്ക് സൗകര്യപ്രദമായ ഓവുപാലം പുതുക്കിപ്പണിയാൻ റെയിൽവേ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top