22 December Sunday

നാല്‌ വർഷ ഡിഗ്രി: കലിക്കറ്റിൽ 
ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ 12മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

നാലുവര്‍ഷ ബിരുദ പ്രോഗ്രാം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം കലിക്കറ്റ് 
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയുടെ നാല് വർഷ ഡിഗ്രി ഒന്നാം വർഷ സെമസ്റ്റർ പരീക്ഷ നവംബർ 12മുതൽ നടക്കും. ഈ മാസം 16മുതൽ രജിസ്ട്രേഷൻ ലിങ്ക് നൽകും. വിശദ വിജ്ഞാപനം കോളേജുകൾക്ക് നൽകി. ആദ്യ സെമസ്‌റ്റർ മൂല്യനിർണയം കോളേജുകളിൽ നടക്കും. നാലുവര്‍ഷ ബിരുദ പ്രോഗ്രാം പരീക്ഷകളും പരീക്ഷാ ക്യാമ്പുകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ട്‌സ് ആൻഡ്‌ സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം ചേർന്നു.
വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. രജിസ്ട്രാർ ഡോ. ഇ കെ സതീഷ് അധ്യക്ഷനായി. സിന്‍ഡിക്കറ്റംഗങ്ങളായ ഡോ. ടി  വസുമതി, ഡോ. പി പി പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി പി ഗോഡ്‌വിന്‍ സാംരാജ്, ആര്‍ കെ ജയകുമാര്‍  എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top