19 December Thursday
കെഎസ്ആര്‍ടിസി ശബരിമല സർവീസ്‌

ജില്ലയില്‍നിന്നുള്ള രണ്ടാം ട്രിപ്പ് പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

പ്രത്യേക ശബരിമല ട്രിപ്പിനുള്ള കെഎസ്ആര്‍ടിസി 
ഡീലക്സ്‌ ബസ്‌ ത്രിപുരാന്തക ക്ഷേത്രത്തിനുസമീപം

മലപ്പുറം 
ജില്ലയിൽനിന്നുള്ള കെഎസ്ആർടിസിയുടെ ശബരിമല പ്രത്യേക ട്രിപ്പിന്റെ രണ്ടാംയാത്ര മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽനിന്ന്‌ ഞായറാഴ്ച  പുറപ്പെട്ടു. ഡീലക്സ് ബസാണ് 39 തീർഥാടകരുമായി യാത്രതിരിച്ചത്. ​ പകൽ 10.30ഓടെ പുറപ്പെട്ട ബസ് ഉച്ചയോടെ ​ഗുരുവായൂരും ​ വൈകിട്ട് തൃപ്രയാറിലുമെത്തി. സന്ധ്യക്ക് കൊടുങ്ങല്ലൂർ ഭ​ഗവതി ക്ഷേത്രം സന്ദർശിച്ചശേഷം രാത്രി എട്ടോടെ ചോറ്റാനിക്കരയിലും തുടർന്ന്‌ വൈക്കം ക്ഷേത്രത്തിലുമെത്തി. 
തിങ്കൾ രാവിലെ ഇവിടെനിന്ന്‌ യാത്ര തുടരും. "ആദ്യമായിട്ടാണ് കെഎസ്ആർടിസി ബസിൽ മലയ്ക്ക് പോകുന്നത്. കെട്ടുനിറച്ച് രാവിലെ കയറിയതാണ്.   വരുന്നവഴികളിലെ പ്രധാന ക്ഷേത്രങ്ങളിലൊക്കെ കയറാനും തൊഴാനും സാധിച്ചു'. തീർഥാടക സംഘത്തിലെ അംഗം  പി പി സതീഷ് ദേശാഭിമാനിയോട്  പറ‍ഞ്ഞു. കെഎസ്ആർടിസിയുടെ പ്രത്യേക ട്രിപ്പിന്റെ കന്നിയാത്ര വറ്റല്ലൂരിൽനിന്നായിരുന്നു.  സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു ആദ്യയാത്ര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top