17 October Thursday

കലിക്കറ്റ്‌ ക്യാമ്പസിന് എന്നും ഹൃദയച്ചുവപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡ​ന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം

തേഞ്ഞിപ്പലം 
കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡ​ന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്  ഉജ്വല വിജയം. പതിനൊന്ന് സീറ്റിൽ പതിനൊന്നും നേടിയാണ് യൂണിയൻ ഭരണം നിലനിർത്തിയത്. 2417 വോട്ടുകൾ പോൾ ചെയ്‌തതിൽ  547മുതൽ 759വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌  എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ ജയം. 
എം എസ് ബ്രവിം ചെയർമാനായും എം അഭിനന്ദ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ കീർത്തന (വൈസ് ചെയർപേഴ്സൺ), ഫാത്തിമത്തുൽ ഷിഫാന (ജോയിന്റ്‌ സെക്രട്ടറി), പി എസ് കീർത്തന ഉണ്ണി (ഫൈൻ ആർട്‌സ്‌ സെക്രട്ടറി), എൻ പി നവീൻ (സ്റ്റുഡന്റ്‌ എഡിറ്റർ), ഡോൺ പി ജോസഫ് (ജനറൽ ക്യാപ്റ്റൻ), ഐ മുരളീകൃഷ്ണ, എം എം സിയാന (യുയുസിമാർ) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ചവർ. സർവകലാശാലയുടെ തൃശൂർ പഠന വിഭാഗങ്ങളുടെ പ്രതിനിധിയായി ജി കാർത്തിക്കും വയനാട് ചിതലയം ഐടിഎസ്ആർ പ്രതിനിധിയായി ടി അനന്തുവും വിജയിച്ചു. സർവകലാശാലാ ക്യാമ്പസിലെ ഗവേഷക വിദ്യാർഥികളും ആദ്യമായി ഡിഎസ്‌യു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരം ഇവരുടെ വോട്ടുകൾ പ്രത്യേകമായി സൂക്ഷിക്കും. 
എസ്‌എഫ്‌ഐ പ്രവർത്തകർ ക്യാമ്പസിൽ വിജയാഹ്ലാദ പ്രകടനം നടത്തി. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്‌സൽ, ജില്ലാ സെക്രട്ടറി എൻ ആദിൽ, എകെആർഎസ്‌എ സംസ്ഥാന കൺവീനർ എൻ നസീഫ്‌, ആകാശ്‌ നന്ദു, എ വി ലിനീഷ്‌  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top