25 September Wednesday

നായയെ ബൈക്കിനുപിറകിൽ കെട്ടിവലിച്ച്‌ ക്രൂരത; യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

അബ്ദുൾ കരീം

എടക്കര
 നായയെ ബൈക്കിനുപിറകിൽ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ച് ക്രൂരത കാണിച്ച യുവാവ് അറസ്റ്റിൽ. ചുങ്കത്തറ പൂക്കോട്ടുമണ്ണ പുത്തൻവീട് അബ്ദുൾ കരീ (34)മിനെയാണ് എടക്കര ഇൻസ്‌പെക്ടർ എൻ ബി ഷൈജു അറസ്റ്റ് ചെയ്തത്‌. 
ചുങ്കത്തറ പഞ്ചായത്തിലെ പുലിമുണ്ടയിൽ  തിങ്കളാഴ്ച രാത്രി 11.30നാണ്‌  സംഭവം.  നായയെ കയറുപയോഗിച്ച്‌ ബൈക്കിൽ കെട്ടി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട യുവാവ് പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ്  നാടറിഞ്ഞത്. അനന്തപുരി എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയാണ്  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിണ്ടാപ്രാണികളോടുള്ള ക്രൂരത തടയൽ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയുടെ വീടിന്‌ സമീപത്തുനിന്ന്‌ ചത്ത നായയെ കുഴിച്ചെടുത്ത്‌ പോസ്റ്റ്‌മോർട്ടം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top