മലപ്പുറം
വവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി മലപ്പുറം, തിരൂരങ്ങാടി, വണ്ടൂർ, തിരുർ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ അധ്യാപക മാർച്ചും ധർണയും നടത്തി.
ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ വ്യവസ്ഥകൾ പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദ് ചെയ്യുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമാക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാകായിക പ്രവൃത്തിപരിചയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനങ്ങൾ നടത്തുക, കേരള സർക്കാരിനെതിരായ കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മാർച്ചിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. മലപ്പുറത്ത് കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി ടി ശ്രീജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി രത്‌നാകരൻ, ജില്ലാ ഭാരവാഹികളായ കെ വീരാപ്പു, കെ അനൂപ, എം പ്രഹ്ലാദകുമാർ, ടി മുഹമ്മദ് മുസ്തഫ, എ എൻ നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി എ വിശ്വംഭരൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വി കെ വിജയൻ നന്ദിയും പറഞ്ഞു.
തിരൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ എസ് അജിത് ലൂക്ക് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, സി ഹരിദാസൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ആർ പി ബാബുരാജ് സ്വാഗതവും വി എം രേണുക നന്ദിയും പറഞ്ഞു.
പരപ്പനങ്ങാടിയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല അധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ കെ ബിനു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശേരി സ്വാഗതവും കെ കെ സുധീർ നന്ദിയും പറഞ്ഞു.
വണ്ടൂരിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജോ. സെക്രട്ടറി പി രജനി അധ്യക്ഷയായി. ജില്ലാ ജോ. സെക്രട്ടറി ഷൈജി ടി മാത്യു സംസാരിച്ചു. കെ അജീഷ് സ്വാഗതവും കെ പ്രഹ്ലാദൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..