26 December Thursday

ചെങ്കല്ല് കടത്ത്: 
4 ടിപ്പർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
പെരിന്തൽമണ്ണ 
ചെങ്കല്ല് കടത്തിയ നാല്‌ ടിപ്പർ ലോറികൾ  റവന്യൂ അധികൃതർ പിടികൂടി. കൂട്ടിലങ്ങാടിയിൽനിന്ന് മൂന്ന് ടിപ്പർ ലോറികളും കുറുവയിൽനിന്ന് ഒന്നുമാണ് പിടികൂടിയത്. പെരിന്തൽമണ്ണ താലൂക്ക് റവന്യൂ സ്‌ക്വാഡ്‌ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെത്തിച്ചു. പെരിന്തൽമണ്ണ തഹസിൽദാരുടെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ ഷാഗി, റാഫി, അബ്ദു എന്നിവരടങ്ങിയ സ്‌ക്വാഡാണ് വാഹനങ്ങൾ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top