24 November Sunday

ആവേശക്കാഴ്ചയൊരുക്കി 
തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടന്ന ആട്ടങ്ങയേറിൽനിന്ന്‌

പെരിന്തൽമണ്ണ
ആവേശക്കാഴ്ചയൊരുക്കിയ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭ​ഗവതിക്ഷേത്രത്തിലെ ആട്ടങ്ങയേറിന്‌ വൻ തിരക്ക്‌. നിരവധി പേരാണ്‌ ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ചടങ്ങിന്‌ എത്തിയത്‌. തുലാം മാസം ഒന്നാം തീയതിയും കറുത്തവാവിൻനാളിലുമാണ് ചടങ്ങ് നടത്തുന്നത്. 
കാളിയും ഭൂതഗണങ്ങളും മാന്ധാതാവ്‌ മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തെ അനുസ്മരിക്കുന്നതാണ്‌ ആട്ടങ്ങയേറെന്നാണ്‌ വിശ്വാസം.
ക്ഷേത്രത്തിന്റെ വടക്കേനടയിൽ  പത്ത് ഒതുക്കുകൾക്കുതാഴെയും ക്ഷേത്രമുറ്റത്തും അഭിമുഖമായിനിന്ന് ആട്ടങ്ങ എറിയുന്നതാണ് ചടങ്ങ്. വലമ്പൂരിലെ കല്യാണിക്കുട്ടിയാണ് ഇത്തവണ എറിയാനുള്ള ആട്ടങ്ങ എത്തിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top