എടക്കര
കാട്ടാനകളുടെ വിഹാര കേന്ദ്രമായി മുണ്ടേരി ഫാം. മുന്നൂറിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന ഫാമിൽ കാട്ടാനകൾ എത്തുന്നത് പതിവായിരിക്കുകയാണ്. കാട്ടാനയെ തടയാൻ ലക്ഷങ്ങൾ ചെലവിട്ട് സോളാർ ഫെൻസിങ് സ്ഥാപിച്ചിച്ചെങ്കിലും ഫലമില്ല. ബുധനാഴ്ച വൈകിട്ട് നാലിന് രണ്ട് കാട്ടാനയും കുട്ടിയും തലപ്പാലി ഭാഗത്തെത്തി. നാൽപ്പതോളം തൊഴിലാളികൾ ജോലിചെയ്യുന്നതിന് സമീപത്താണ് ആനകൾ എത്തിയത്. ഇതിലൂടെ വന്ന ആദിവാസികളെ ആനകൾ ഓടിച്ചു. രാത്രിയിൽ കാവൽ നിൽക്കുന്നവർക്ക് കാട്ടാനയെ തുരത്താൻ ആയുധങ്ങളില്ലാത്തതും പ്രതിസന്ധിയാണ്. ഓലപ്പടക്കം പൊട്ടിച്ചാണ് പലപ്പോഴും ആനകളെ തുരത്തുന്നത്.
ജില്ലയിലേക്കാവശ്യമായ തൈകൾ ഇവിടെയാണ് ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ മികച്ച വിത്ത് കൃഷിത്തോട്ടമാക്കി മുണ്ടേരിയെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണ്. സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ലഭിച്ച 30 കോടി രൂപ ചെലവിട്ട് 26 വികസന പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് കാട്ടാനശല്യം തലവേദനയാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..