17 November Sunday

ക്ഷേമനിധി ആനുകൂല്യങ്ങൾ 
പരിഷ്‌കരിക്കണം: കെഎസ്‌കെടിയു

സ്വന്തം ലേഖകൻUpdated: Friday Jul 19, 2024

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ സംസാരിക്കുന്നു

പെരുവള്ളൂർ
ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുകയും അതിവർഷാനുകൂല്യ കുടിശ്ശിക മുഴുവൻ നൽകുകയും വേണമെന്ന്‌ കെഎസ്‌കെടിയു 23–-ാമത്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
വിവാഹം, പ്രസവം, ചികിത്സ–- മരണാനന്തര സഹായം, അതിവർഷാനുകൂല്യം എന്നിവ കാലോചിതമായി പരിഷ്‌കരിക്കണം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ദ്രോഹ നടപടികൾ ഉപേക്ഷിച്ച് കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വർധിപ്പിച്ച തോതിൽ ലഭ്യമാക്കുന്നതിനുള്ള തീരുമാനമുണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി ഇ ജയനും സംസ്ഥാന ട്രഷറർ സി ബി ദേവദർശനും മറുപടി പറഞ്ഞു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌  വി എം ഷൗക്കത്ത്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരൻ എന്നിവർ സംസാരിച്ചു. കെ പി ശങ്കരൻ പ്രമേയങ്ങളും കെ പി അജയൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂട്ടീവംഗങ്ങളടക്കം 57 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി പി വിശ്വനാഥൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top