കൊണ്ടോട്ടി
സാബിത്തിന്റെയും സിയാദിന്റെയും ആകസ്മിക മരണത്തിൽ തേങ്ങി കോടങ്ങാട് ഇളനീർക്കര ഗ്രാമം. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇവർ കല്ലായി വട്ടാംപൊയിലിൽ ബൈക്കും ബസും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് മരിച്ചത്. ബൈക്കിലെ യാത്രികരായിരുന്നു ഇരുവരും. അയൽവാസികൾകൂടിയായ ഇവർ വെവ്വേറെ കോളേജുകളിലാണ് പഠിക്കുന്നതെങ്കിലും നാട്ടിലെത്തിയാൽ ഒരുമിച്ചുണ്ടാകും. ഞായറാഴ്ച രാവിലെയും ഇവരെ നാട്ടുകാർ ഒരുമിച്ചുകണ്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..