മലപ്പുറം
മലപ്പുറം എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് കോ–- ഓപറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനംചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി മുസ്തഫ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, ഗവ. സൊസൈറ്റി പ്രസിഡന്റ് സുരേഷ് കൊളശേരി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രത്‌നാകരൻ, പ്രസിഡന്റ് അജിത് ലൂക്ക്, സംസ്ഥാന കമ്മിറ്റി അംഗം സി ടി ശ്രീജ, കെ അനൂപ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ ഷീന സ്വാഗതവും ബോർഡ് അംഗം അരുൺ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..