03 November Sunday

സാഹസിക സഞ്ചാരികളെ ത്രില്ലടിപ്പിക്കാൻ ബിയ്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ബിയ്യം കായൽ ടൂറിസം പ്രദേശം

പൊന്നാനി 
ഓളപ്പരപ്പുകളിൽ ആവേശം നിറച്ച ബിയ്യം കായൽ വൈകാതെ സാഹസിക സഞ്ചാരികളെയും ത്രില്ലടിപ്പിക്കും. കായലിൽ സാഹസിക ടൂറിസത്തിന്റെ പുതിയ സാധ്യത തുറന്നിടുകയാണ് പൊന്നാനി നഗരസഭ. ബിയ്യം ടൂറിസം പദ്ധതി പ്രദേശം ജില്ലാ ടൂറിസം പ്രമോഷൻ കൺസിലിൽ നഗരസഭക്ക് വിട്ടുനൽകിയതോടെയാണ് കായലോരം സന്ദർശകരുടെ പറുദീസയാവാനൊരുങ്ങുന്നത്. കയാക്കിങ്, സ്പീഡ് ബോട്ട്, റോപ്പ് വേ, ബോട്ട് സർവീസ്, വാട്ടർ തീം പാർക്ക്  അടക്കമുള്ള സാഹസിക ടൂറിസം പദ്ധതികൾക്ക് നഗരസഭ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിനകം സംരംഭകർ നഗരസഭയെ താൽപ്പര്യം അറിയിക്കുകയും ചെയ്‌തു. 
മലബാറിലെ പ്രധാന ജലോത്സവത്തിന് വേദിയാവുന്ന ബിയ്യം കായൽ പ്രദേശം സന്ദർശകരുടെ പ്രധാന ഇടംകൂടിയാണ്. സായാഹ്നങ്ങളിൽ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. തകർച്ചയിലായിരുന്ന തൂക്കുപാലം 14 ലക്ഷം ചെലവിലാണ് നഗരസഭ നവീകരിച്ച് നൽകിയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി ചെലവിൽ ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ജിം, പവിലിയൻ നവീകരണം, അലങ്കാര വിളക്കുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതിയും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top