22 December Sunday
ക്രമവിരുദ്ധമായ നിയമനം

എന്‍ജിഒ യൂണിയന്‍, കെജിഒഎ സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
 
 
മലപ്പുറം
എസ്എസ്‌കെയിൽ അക്കൗണ്ട്സ് ഓഫീസർ തസ്‌തികയിലേക്ക് ക്രമവിരുദ്ധമായി സെക്രട്ടറിയറ്റ് ജീവനക്കാരെ നിയമിച്ചതിനെതിരെ എൻജിഒ യൂണിയൻ, കെജിഒഎ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന  അനിശ്ചിതകാല സമരം തുടരുന്നു. 
എസ്എസ്‌കെയുടെ പ്രോജക്‌ട്‌ ഡയറക്‌ടറേറ്റിലും ജില്ലാ ഓഫീസുകളിലും അക്കൗണ്ട്സ് ഓഫീസർ തസ്‌തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾക്ക്‌ വിപരീതമായി  അണ്ടർ സെക്രട്ടറി തസ്‌തികയിലുള്ളവരെ നിയമിക്കുന്ന നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. 
മലപ്പുറം ഡിഡിഇ ഓഫീസിനുമുന്നിൽ നടന്ന പൊതുയോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ ഉമേഷ് ഉദ്ഘാടനംചെയ്‌തു.
 എൻ ജെ അനൂപ്, എം മുഹമ്മദ് ഷാജി, അബ്ദുൾ മൂയീസ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top