05 November Tuesday
നിലമ്പൂര്‍ ​ഗവ. ജില്ലാ ആശുപത്രി

വരുന്നു, 
പുതിയ ഒപി കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

നിലമ്പൂർ ​ഗവ. ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ 
ചേര്‍ന്ന യോ​ഗം

 
നിലമ്പൂർ
നിലമ്പൂർ ​ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കിന് പത്തുകോടി രൂപ അനുവദിച്ചു. കിഫ്ബി ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. കെട്ടിട നിർമാണത്തിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായി പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 
സ്ഥലപരിമിതിമൂലം പ്രതിസന്ധി നേരിടുന്ന ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനാണ് പുതിയ ഒപി- ഡയനോഗ്‌സ്റ്റിക് കെട്ടിടം നിർമിക്കുന്നത്. നിലവിലെ ആശുപത്രി കോമ്പൗണ്ടിൽ പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലമില്ല. അതുകൊണ്ട്‌ ആശുപത്രി വികസനത്തിന് ഏറ്റെടുക്കുന്ന ഗവ. മോഡൽ യുപി സ്‌കൂളിന്റെ സ്ഥലത്ത്‌ കെട്ടിടം നിർമിക്കാനാണ് ധാരണ. നിലവിലെ ജനറൽ ഒപിയുടെ സമീപത്തുതന്നെ പുതിയ ബ്ലോക്ക് നിർമിക്കുന്നത് കൂടുതൽ സൗകര്യമാകും. പേവാർഡിന് സമീപം പുതിയ കെട്ടിടം നിർമിക്കാനാണ് ആദ്യം ശ്രമംതുടങ്ങിയത്. ഇതിനായി പ്ലാൻ തയ്യാറാക്കുകയുംചെയ്തിരുന്നു. സ്ഥലപരിമിതി കാരണം തീരുമാനം മാറ്റുകയായിരുന്നു. സ്‌കൂൾ ഭൂമിയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് പ്ലാനിൽ മാറ്റംവരുത്തും. ആറുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി. സർക്കാർ ഏജൻസിയായ കിറ്റ്‌കോക്കാണ് നിർമാണച്ചുമതല. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നടത്തിയ ചർച്ചയിൽ സ്കൂൾ ഭൂമി ആശുപത്രി കെട്ടിട നിർമാണത്തിന് വിട്ടുനൽകാൻ അനൗദ്യോഗിക തീരുമാനമായതായി പി വി അൻവർ എംഎൽഎ പറഞ്ഞു. 
ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഷിനാസ് ബാബു, നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, എച്ച്എംസി അംഗങ്ങളായ പാലോളി മഹ്ബൂബ്, പരുന്തൻ നൗഷാദ്, കൊമ്പൻ ഷംസുദ്ദീൻ, ആർഎംഒ ഡോ. ബഹാവുദ്ദീൻ, കിറ്റ്‌കോ പ്രതിനിധികൾ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top