അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവനത്തിന് വഴിയൊരുക്കി കുടുംബശ്രീ ഉജ്ജീവനം പദ്ധതി. ജില്ലയിലെ 307 കുടുംബങ്ങൾക്കായി 1.12 കോടിയുടെ ഉപജീവന പദ്ധതികളാണ് നടപ്പാക്കുന്നത്. 2023 –-24 സാമ്പത്തിക വർഷത്തിൽ 141 കുടുംബങ്ങൾക്കായി 26,32,000 രൂപയുടെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 21,32,000 രൂപ കുടുംബശ്രീ തനത് ഫണ്ടും വിവിധ സിഡിഎസുകൾ സ്‌പോൺസർഷിപ്പിലൂടെ സമാഹരിച്ച അഞ്ച് ലക്ഷവും ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കിയത്. ഗുണഭോക്താക്കളുടെ ആവശ്യാനുസരണം തയ്യൽ യൂണിറ്റ്, ഫുഡ് യൂണിറ്റുകൾ, ചെറു കടകൾ, വളർത്തുമൃഗ സംരംഭങ്ങൾ എന്നിവയാണ് ലഭ്യമാക്കിയത്.
രണ്ടാം എൽഡിഎഫ് സർക്കാർ നാലാം നൂറുദിന കർമ പരിപാടിയിലും അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഉപജീവനം ഉറപ്പാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ മുഖേനയാണ് പദ്ധതികൾ നടപ്പാക്കുക.
ഭവനസന്ദർശനം, പദ്ധതി തയ്യാറാക്കൽ, പദ്ധതി സാധുതാ പരിശോധന, മൊബൈൽ ആപ് എൻട്രി, സ്‌കിൽ പരിശീലനം, സാമ്പത്തിക സഹായം ലഭ്യമാക്കൽ, പദ്ധതി ആരംഭിക്കൽ എന്നിങ്ങനെ ആറുഘട്ടങ്ങളിലായാണ് ഉജ്ജീവനം പദ്ധതി നടപ്പാക്കുക. അതിദാരിദ്ര്യ നിർമാർജനം പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ഗൃഹസന്ദർശനത്തിനും അനുബന്ധ വിവര ശേഖരണത്തിനുമായി കുടുംബശ്രീ 24 സോഷ്യൽ ഡെവലപ്‌മെന്റ് കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ (സിആർപി) നിയമിച്ചിട്ടുണ്ട്.
ഒരുദിവസം ഒരു സിആർപി മൂന്ന് വീടുകളിൽ കുറയാതെ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം, പ്രത്യേക വിഭാഗം (എസ്‌സി, എസ്‌ടി), പ്രത്യേക ദുർബലവിഭാഗം തുടങ്ങി ആറ് പൊതുഘടകത്തെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിനും അനുയോജ്യമായ പദ്ധതികൾ നടപ്പാക്കും. കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് മുഖേനയാണ് ഗുണഭോക്താക്കളുടെ വ്യക്തിഗത ഉപജീവന പദ്ധതി തയ്യാറാക്കുക. തൊഴിലെടുക്കാൻ കഴിയുന്നവർക്ക് അനുയോജ്യമായ തൊഴിലും പ്രത്യേക തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.
സിഡിഎസും അനുവദിച്ച ഫണ്ടും
പെരുമ്പടപ്പ്–- 50,000, വെളിയംകോട്–- 31,100, നന്നംമുക്ക്–- 50,000, ആലങ്കോട്–- 90,000, എടപ്പാൾ–- 50,000, തവനൂർ–1,20,000-, പൊന്നാനി–50,000-, മാറാക്കര–5000-, എടയൂർ–12,000-, കൽപ്പകഞ്ചേരി–1,37,500,- വളാഞ്ചേരി–-1,50,000, വെട്ടം– -41,500, തൃപ്രങ്ങോട്–- 10,000, തിരുന്നാവായ–30,000, -മംഗലം–- 2,00,000, തിരൂർ–- 1,00,000, ചെറിയമുണ്ടം–45,000,- വളവന്നൂർ–-50,000, തിരൂർ -1 –- 2,30,000,താനൂർ 2–- 23,7000, മൂന്നിയൂർ–-1,45,000, തേഞ്ഞിപ്പലം–-70,000, പെരുവള്ളൂർ–-2,35,000, പരപ്പനങ്ങാടി–-1,95,000, തിരൂരങ്ങാടി– -3,45,000, കുന്നമംഗലം– -85,000, പറപ്പൂർ– -50 000, വേങ്ങര–- 1 30,000, എ ആർ നഗർ–- 1,85,000, ഊരകം–-1,05,000, കോട്ടക്കൽ–- 3,00,000, ചേലേമ്പ്ര–-60,000, ചെറുകാവ്–-3,10,000, പള്ളിക്കൽ–- 40,000, പുളിക്കൽ–- 60,000, വാഴക്കാട്– -1,80,000, കൊണ്ടോട്ടി 1 –- 24,0000, കൊണ്ടോട്ടി 2 –- 16,0000, ആനക്കയം–-20,000, പൂക്കോട്ടൂർ–-15,000, കോഡൂർ–-1,00,000, മലപ്പുറം 2–- 37,500, കൂട്ടിലങ്ങാടി–-55,000, കുറുവ–-82,000, മങ്കട–-1,00,000, മൂർക്കനാട്–- 50,000, പുഴക്കാട്ടിരി–-1,10,000, മേലാറ്റൂർ– -2,00,000, വെട്ടത്തൂർ–- 50,000, ആലിപറമ്പ്– -95,000, അങ്ങാടിപ്പുറം–- 15,000, പെരിന്തൽമണ്ണ–-1,00,000, അമരമ്പലം–-20,000, കരുളായി–-1,50,000, ചോക്കാട്–- 30,000, കാളികാവ്–-1,00,000, കരുവാരക്കുണ്ട്–-1,96,000, തുവ്വൂർ–- 95,500, മമ്പാട്–-2,65,000, പാണ്ടിക്കാട്–-1,40,000, പോരൂർ–-1,48,000, തിരുവാലി– -1,00,000, ചാലിയാർ–- 1,29,000, ചുങ്കത്തറ–- 5,63,000, എടക്കര– -4,80,000, മൂത്തേടം– 40,000,-നിലമ്പൂർ– -2,50,000, കുഴിമണ്ണ– 1,30,000, പുൽപ്പറ്റ–-1,15,000, എടവണ്ണ–-1,21,000, അരീക്കോട്–-2500.