20 December Friday

സൗദി എയർലൈൻസ് സർവീസിന്‌ 
എംപിമാർ ഇടപെടണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024
കരിപ്പൂർ
ഗൾഫ് മേഖലയിൽനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് സർവീസ്‌ ആരംഭിക്കാൻ ജില്ലയിൽനിന്നുള്ള പാർലമെന്റ്‌ അംഗങ്ങൾ അടിയന്തരമായി ഇടപെടണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരം സർവീസ് ആരംഭിക്കാൻ സൗദി എയർലൈൻസ്‌ തീരുമാനിച്ചിരുന്നു. ഇതിനായി സമയക്രമം ലഭ്യമാക്കുകയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെ കരാറെടുക്കുകയുംചെയ്തു. പ്രാഥമിക നടപടി പൂർത്തിയാക്കിയശേഷമാണ് സൗദി എയർലൈൻസിന്റെ പിൻമാറ്റം. കേന്ദ്രസർക്കാരിന്റെ കരിപ്പൂരിനോടുള്ള അവഗണനയാണ്‌  പിൻമാറ്റത്തിന്‌ കാരണം.  
മലബാറിലെ പ്രവാസികൾക്ക്‌  ഏറെ ഉപകാരപ്പെടുന്ന സർവീസ്‌ നഷ്ടമാകരുത്‌. ഇതിനായി ജില്ലയിലെ ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ്‌ ബഷീർ, എം പി അബ്ദുൾ സമദ് സമദാനി, പ്രിയങ്കഗാന്ധി, രാജ്യസഭാംഗങ്ങളായ പി വി അബ്ദുൾ വഹാബ്‌, പി പി സുനീർ എന്നിവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top