മഞ്ചേരി
എംഡിഎംഎ കടത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് 10 വർഷം കഠിനതടവിനും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ. പാലക്കാട് കുമരംപുത്തൂർ ചുങ്കം പി ടി ഉമ്മർ ഫാറുഖ്, വലമ്പൂർ മങ്കട പുള്ളിയാർകുർശി പുത്തൻവീട്ടിൽ ഷമീൽ എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് സ്‌പെഷ്യൽ കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. 2022 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം. കക്കുളം സ്‌കൂൾപ്പടിയിൽ പാണ്ടിക്കാട് എസ്ഐയായിരുന്ന
കെ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറിൽനിന്ന് 103.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ റഫീഖാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
കേസിലെ രണ്ട്, മൂന്ന് പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടു. ഇവർക്കെതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുരേഷ് ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..