മലപ്പുറം
തദ്ദേശ സ്ഥാപനങ്ങളിൽ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ.
ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ഇടത് കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് തീരുമാനം. ജില്ലയിൽ മലപ്പുറം നഗരസഭയിലെ പൊടിയാട് (ജനറൽ), കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൂട്ടിലങ്ങാടി (സ്ത്രീ), മൂന്നിയൂർ പഞ്ചായത്തിലെ വെള്ളായിപ്പാടം (സ്ത്രീ), വട്ടംകുളം പഞ്ചായത്തിലെ എടപ്പാൾ ചുങ്കം (ജനറൽ) എന്നീ തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..