തേഞ്ഞിപ്പലം
ഒമ്പതാമത് നമ്പീശൻ മാസ്റ്റർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ മികച്ച വൈജ്ഞാനിക കൃതിക്കുള്ള പുരസ്കാരം ഡോ. എ ജി ശ്രീകുമാറിന്റെ "ആധുനികതയുടെ അക്ഷരവടിവുകൾ: എസ് ടി റെഡ്യാരും കേരളീയ മുദ്രണവും' കൃതിക്ക്. കേരളീയ നവോത്ഥാനവും അച്ചുകൂടങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധങ്ങളെ ആദ്യകാല പ്രസാധകരിലൊരാളായ എസ് ടി റെഡ്യാരുടെ വിദ്യാവർധിനി അച്ചുകൂടത്തിന്റെ പ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തി പഠിക്കുന്ന ഗ്രന്ഥമാണിത്. ഡോ. എം പി മുജീബ് റഹ്മാൻ, ഡോ. കെ എസ് ഹക്കീം എന്നിവരടങ്ങിയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 21ന് കൊളക്കാട്ടുചാലി എഎൽപി സ്കൂളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..