08 September Sunday
ഭിന്നശേഷി യുവാവിന്‌ മർദനം

പ്രതിഷേധവുമായി ഡിഎഡബ്ല്യുഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി 
എടക്കരയിൽ നടത്തിയ ധർണ 
സംസ്ഥാന ജനറൽ സെക്രട്ടറി 
ഗിരീഷ് കീർത്തി ഉദ്ഘാടനംചെയ്യുന്നു

 
എടക്കര 
ചുങ്കത്തറയിൽ ഭിന്നശേഷി യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഫറന്റിലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്) ജില്ലാ കമ്മിറ്റി എടക്കരയിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ഉപ്പട അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി യാസർ അറഫാത്ത്,  പ്രസിഡന്റ് കെ വാസുദേവൻ, ട്രഷറർ  എം പി കൈരളി, ഏരിയാ രക്ഷാധികാരി എ ടി റെജി, പഞ്ചായത്തംഗം സിൽവി മനോജ്, പ്രമോദ് മേലാറ്റൂർ എന്നിവർ സംസാരിച്ചു. എ പ്രസാദ് സ്വാഗതവും എം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
ചുങ്കത്തറ പാതിരിപ്പാടത്താണ്‌ വഴിക്കടവ് മാമാങ്കര കബ്ലക്കല്ല് മധുരക്കറിയൻ ജിബിൻ റഹ്മാനെ (24)യാണ്  ക്രൂരമായി മർദിച്ചത്. സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് കഴിഞ്ഞ് നിന്നപ്പോൾ തൊട്ടടുത്ത വീട്ടിൽ ചാർജ് ചെയ്യാൻ ഇട്ടിരുന്നു. ഈ സമയത്താണ് വീട്ടുകാരും മറ്റുള്ളവരും ചേർന്ന്‌  മർദിച്ചത്.  ചുങ്കത്തറയിലെ മദർ വെറോണിക്ക സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top