08 September Sunday

മഞ്ചേരിയിൽ ഐസൊലേഷൻ 
വാർഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

നിപാ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ ഐസൊലേഷൻ വാർഡായി മാറ്റിയ മഞ്ചേരി മെഡിക്കൽ കോളേജിലെ പേവാ‍ർഡ് ബ്ലോക്ക്

മഞ്ചേരി
നിപാ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിൽ ഐസൊലേഷൻ വാർഡ് തുറന്നു. 30 റൂമുകളാണ്‌ വാർഡിലുള്ളത്‌. പേ വാർഡ് ബ്ലോക്കാണ് ഐസൊലേഷൻ വാർഡാക്കിയത്. ഇവിടെ ചികിത്സയിലുള്ള രോ​ഗികളെ മറ്റ്‌ ബ്ലോക്കുകളിലേക്ക്‌ മാറ്റി. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളും സജ്ജമാക്കി. സംശയാസ്പദ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവപരിശോധനയ്ക്കും സൗകര്യമൊരുക്കി. ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള സംവിധാനവും  ഏർപ്പെടുത്തി. ആശുപത്രിയിൽ സന്ദർശകർക്ക്‌ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസറെ നിയമിച്ചു. രോഗിയുടെകൂടെ കൂട്ടിരിക്കാൻ ഒരാൾ എന്ന നിബന്ധന കർശനമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top