18 November Monday

വേണം മുൻകരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

 ● വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിന്റെ ഉള്ളിലെത്തിയാൽ അസുഖമുണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക

● വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽനിന്ന്  തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക
●വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക 
രോഗിയിൽനിന്ന്‌ 
പകരാതിരിക്കാൻ
● രോഗിയുമായി സമ്പർക്കശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക
● രോഗിയുമായി ഒരുമീറ്റർ എങ്കിലും ദൂരം പാലിക്കുകയും കിടക്കുന്ന സ്ഥലത്തുനിന്ന്‌ അകലം പാലിക്കുകയും ചെയ്യുക
● രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
● വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
 
രോഗലക്ഷണം
അണുബാധയുണ്ടായാൽ അഞ്ചുമുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണം പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണം. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണം അപൂർവമായി പ്രകടിപ്പിക്കും. 
രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ട്‌ ദിവസത്തിനകം ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാകാനും വലിയ സാധ്യതയാണുള്ളത്.
 
ചികിത്സ
നിപാ വൈറസ്‌ ബാധയ്‌ക്ക്‌ പ്രത്യേക ചികിത്സയോ പ്രതിരോധ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല. എല്ലാ വൈറസ്‌ ബാധകൾക്കും ഉള്ളതുപോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സമാത്രമേയുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top