12 December Thursday

ആസ്വാദന മിഴിവേകി സ്വാഗത നൃത്തശിൽപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത നൃത്തത്തിൽനിന്ന്

 

പൊന്നാനി 
ബാലസംഘം ജില്ലാ സമ്മേളനത്തിന് ആസ്വാദന മിഴിവേകി ബാലസംഘം കൂട്ടുകാരുടെ സ്വാഗത നൃത്തശിൽപ്പം. ദേശസ്നേഹവും രാജ്യത്തിനായി പോരാടിയവരുടെ ധീര സ്മരണയും ഓർമിപ്പിക്കുന്ന നൃത്തശിൽപ്പം  വർണവിസ്‌മയമായി. നൃത്തഗീതം പാലക്കാട് ബാലസംഘം സംഘം പ്രവർത്തകനായ എം വി മോഹനൻ മാസ്റ്ററാണ്‌ രചിച്ചത്‌.  ബാലസംഘം പൊന്നാനി എരിയാ കൺവീനർ വി പി സുരേഷ് സംഗീതം നൽകിയ ഗാനം ഷാജി കുഞ്ഞനാണ്  ആലപിച്ചത്. അഞ്ജന, അമൃത, അനഘ എന്നിവരുടെ കൊറിയോഗ്രാഫിയിൽ വൈഗ വിജു  ഉറൂബ്നഗർ,  അനീസ തെയ്യങ്ങാട്, നിരഞ്ജന വെളിയങ്കോട്,  ആവണി ആറ്റുപുറം, അവന്തിക കടവനാട്, നിയ പ്രബോഷ് പുഴമ്പ്രം എന്നിവരാണ് നൃത്തശിൽപ്പം അവതരിപ്പിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top