21 November Thursday

പുരോഗമന 
കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന്‌ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
കോട്ടക്കൽ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ശനി, ‍ഞായര്‍ ദിവസങ്ങളില്‍ കോട്ടക്കൽ പാലക്കീഴ് നഗറിൽ നടക്കും. സാംസ്കാരിക സമ്മേളനം, കവിയരങ്ങ്, പ്രതിനിധി സമ്മേളനം, കലാപരിപാടികൾ എന്നിവയുണ്ടാകും. 
ശനി വൈകിട്ട്‌ നാലിന്‌ കാവതിക്കളം എൽപി സ്കൂളിൽ നടക്കുന്ന കാവ്യോത്സവത്തോടെയാണ്‌ പരിപാടികൾ തുടങ്ങുക. കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനംചെയ്യും. എ കെ ദിനേശൻ അധ്യക്ഷനാകും. വൈകിട്ട്‌ 
അഞ്ചിന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. മുൻ  എംഎൽഎ വി ശിവകുമാർ അധ്യക്ഷനാകും.  "ചോപ്പ്' സിനിമ പ്രമോ പ്രൊഫ. എം എം നാരായണൻ പ്രകാശിപ്പിക്കും. തെയ്യം, കോൽക്കളി, "ഓർമകളെ കൈവള ചാർത്തി ' (പഴയകാല ഗാനങ്ങൾ) എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന്‌ വ്യാപാരഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനംചെയ്യും. കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ അജിത്രി അധ്യക്ഷയാകും. അജിത്രിയുടെ "നോവൽ കവിതാ പഠനങ്ങൾ ' പുസ്തകം ചടങ്ങിൽ പ്രകാശിപ്പിക്കും. സി വാസുദേവൻ, കോട്ടക്കൽ നാരായണൻ, തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി കബീർ, കൺവീനർ കെ പത്മനാഭൻ, ജില്ലാ പ്രസിഡന്റ്‌ അജിത്രി, ജില്ലാ സെക്രട്ടറി വേണു പാലൂർ, കോട്ടക്കൽ ഏരിയാ സെക്രട്ടറി നാരായണൻ നിലമന എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top