26 December Thursday

ജൂനിയർ ബാസ്‌കറ്റ് ബോൾ: ഫൈനൽ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
മലപ്പുറം 
മഞ്ചേരി ജിബിഎച്ച്എസ്എസ് സ്കൂൾ ​സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ജൂനിയർ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്‌ ഫൈനലിൽ ഞായറാഴ്ച ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ സ്പോർട്സ് അക്കാദമി മഞ്ചേരിയും പന്തല്ലൂർ ഹൈസ്‌കൂളും മത്സരിക്കും. പെൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേരി ബോയ്സ് ഹൈസ്കൂളും സ്പോർട്സ്‌ പ്രെമോഷൻ അക്കാദമി മഞ്ചേരിയും മത്സരിക്കും. ശനിയാഴ്ച മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജെമ്മാസ് മലപ്പുറവും പിപിഎംഎച്ച്എസ്എസ് കൊട്ടൂക്കരയും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം കേന്ദ്രീയ വിദ്യാലയവും ജിബിഎച്ച്എസ്എസ് മഞ്ചേരിയും ഏറ്റുമുട്ടും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top