26 December Thursday
തട്ടിക്കൊണ്ടുപോയി ബലാത്സംഗം

ബംഗാള്‍ സ്വദേശിക്ക് 45 വര്‍ഷം കഠിന തടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
 
 
മഞ്ചേരി 
അസം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ ബംഗാൾ സ്വദേശിക്ക് 45 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. പശ്ചിമ ബംഗാൾ പർഗാനാസ് നോർത്ത് 24 കുഷ്ഡങ്ക റാംബാട്ടി ബെല്ലെ സ്വദേശി മഹീന്ദ്ര ഹസാരിയെ (32)യാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജ്  എ എം അഷ്‌റഫ് ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ചുവർഷം കഠിന തടവ്, അരലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസം തടവ്, പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷംവീതം കഠിന തടവ്, രണ്ടുലക്ഷം രൂപവീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഇരു വകുപ്പുകളിലും രണ്ടുമാസംവീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ.  പ്രതി പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവായി. 
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  അഡ്വ. എ സോമസുന്ദരൻ ഹാജരായി. 23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. 
2022 ആഗസ്ത്  23നാണ് കേസിന് ആസ്പദമായ സംഭവം. കാവനൂരിലെ വാടക ക്വാർട്ടേഴ്‌സിൽനിന്ന് തട്ടിക്കൊണ്ടുപോയി മൂവാറ്റുപുഴ തിരുമാറാടിക്കരയിലുള്ള ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അരീക്കോട്  എസ്ഐയായിരുന്ന അബ്ബാസലിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top