മലപ്പുറം
രാജ്യത്തെ പൊതുസമ്പത്ത് കൊള്ളയടിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് വർഗീയ ഭരണത്തിനെതിരെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ജനക്ഷേമകരമായ ഭരണം നടത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നും പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മലപ്പുറം ആനത്തലവട്ടം ആനന്ദൻ നഗറിൽ (നഗരസഭാ ടൗൺ ഹാൾ) യോഗം സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി ശശികുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ, സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്, എം മോഹൻദാസ്, വി പി സോമസുന്ദരൻ, എ കെ വേലായുധൻ, പി ടി രജിത, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം പി സലിം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..