തേഞ്ഞിപ്പലം
സിബിഎസ്ഇ സെൻട്രൽ സഹോദയ ജില്ലാ കലാമേളയിൽ സെക്കൻഡറി വിഭാഗത്തിൽ കടകശേരി ഐഡിയലും സീനിയർ സെക്കൻഡറി വിഭാഗത്തില്‍ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും ഒന്നാംസ്ഥാനത്ത് തുടരുന്നു. സെക്കൻഡറി വിഭാഗത്തിൽ 475 പോയിന്റ് നേടിയാണ് ഐഡിയലിന്റെ മുന്നേറ്റം. 420 പോയിന്റ് നേടി പീവീസ് മോഡൽ സ്കൂൾ രണ്ടാം സ്ഥാനത്തും 401 പോയിന്റോടെ മഞ്ചേരി നസ്രത്ത് സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
സീനിയർ സെക്കൻഡറി വിഭാഗത്തിൽ പീവീസ് മോഡൽ സ്കൂൾ 619 പോയിന്റ് നേടിയാണ് കുതിക്കുന്നത്. തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ (589 പോയിന്റ്), മഞ്ചേരി നസ്റത്ത് സ്കൂൾ (529) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാറ്റഗറി -ഒന്നിലും രണ്ടിലും ഐഡിയൽ ഇംഗ്ലീഷ് സ്കൂളും പീവീസ് മോഡൽ സ്കൂളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കാറ്റഗറി മൂന്നിൽ പീവീസ് ഒന്നാം സ്ഥാനത്തും ദി സ്‌പ്രിങ്‌സ് ഇന്റർനാഷണൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും തുടരുന്നു.
കാറ്റഗറി നാലിൽ പീവീസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. പറമ്പിൽപീടിക നവഭാരത് സെൻട്രൽ സ്കൂളിൽ നടക്കുന്ന കലാമേള ശനിയാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..