26 December Thursday

വി ആര്‍ വിനോദ് കലക്ടറായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കലക്‌ടറായി ചുമതലയേറ്റ വി ആർ വിനോദിന്‌ സ്ഥലംമാറിപ്പോകുന്ന 
വി ആർ പ്രേംകുമാർ മിഠായി നൽകുന്നു

മലപ്പുറം 
പുതിയ ജില്ലാ കലക്ടറായി വി ആർ വിനോദ് ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടറായി സ്ഥലംമാറി പോകുന്ന വി ആർ പ്രേംകുമാറിന് പകരമാണ്‌ നിയമനം. സ്ഥാനമൊഴിയുന്ന കലക്ടർ, എഡിഎം  എൻ എം മെഹറലി എന്നിവർ പൂച്ചെണ്ട് നൽകി പുതിയ കലക്ടറെ സ്വീകരിച്ചു. സബ് കലക്ടർമാരായ സച്ചിൻകുമാർ യാദവ്, ശ്രീധന്യ സുരേഷ്, അസി. കലക്ടർ സുമിത് കുമാർ താക്കൂർ  എന്നിവർ പങ്കെടുത്തു. 
 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വി ആർ വിനോദ്  സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ പദവിയിൽനിന്നാണ് കലക്ടറായി എത്തുന്നത്. തിരുവനന്തപുരം നിറമൺകര സ്വദേശിയാണ്‌.  
 
 
വികസനത്തിന് കരുത്തുപകരും 
ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടലുണ്ടാകും. വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. മാലിന്യമുക്ത കേരളം ക്യാമ്പയിൻ വിജയിപ്പിക്കേണ്ടതുണ്ട്. 
അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശുചീകരിക്കുകയും സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ശ്രമമുണ്ടാകും.
 –- കലക്ടർ 
വി ആർ വിനോദ്
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top