23 November Saturday

അഞ്ച്‌ ബസ്സുകൾ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
കോഴിക്കോട്‌ /അരീക്കോട്‌
കോഴിക്കോട്‌ നഗരത്തിലേക്ക്‌ സർവീസ്‌ നടത്തിയ അഞ്ച്‌ സ്വകാര്യ ബസ്സുകൾ ആക്രമിക്കപ്പെട്ടു. ചെറുവാടി കൊളക്കാടൻ ഉടമസ്ഥതയിലുള്ള രണ്ട്‌ ബസ്സും മറ്റ്‌ മൂന്ന്‌ ‌ബസ്സുകളുമാണ്‌ ബുധനാഴ്‌ച രാത്രിയോടെ ആക്രമിക്കപ്പെട്ടത്‌.  
കോഴിക്കോടിന്റെ അതിർത്തിയായ എരഞ്ഞിമാവ്‌ ബാങ്കിനുസമീപം നിർത്തിയിട്ടിരുന്ന കൊളക്കാടൻ കമ്പനിയുടെ രണ്ട്‌ ബസ്സുകളുടെ മുന്നിലെ ഗ്ലാസ്‌ എറിഞ്ഞുതകർക്കുകയായിരുന്നെന്ന്‌‌ ഉടമ മൂസഹാജി മുക്കം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  
ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷന്റെ അറിവോടെയാണ് ആക്രമണമെന്നും ബസ്‌ സർവീസ്‌ നടത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌‌ അസോസിയേഷന്റെ ഒരു പ്രതിനിധി വിളിച്ചിരുന്നതായും ഉടമ പറയുന്നു. ബുധനാഴ്‌ച കൊളക്കാടൻ ബസ്സുകൾ കോഴിക്കോട്ടേക്ക്‌ എഴ്‌ സർവീസ്‌ നടത്തിയിരുന്നു. വ്യാഴാഴ്‌ചയും എരഞ്ഞിമാവിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ അഞ്ച്‌ സർവീസ്‌ നടത്തി.
മാവൂരിലെ ബഷീറിന്റെ ഉടമസ്ഥതയിലുള്ള എംഎംആർ ബസ്സും മാവൂരിൽവച്ച്‌ ആക്രമിക്കപ്പെട്ടു. ചെറൂപ്പയിലെ മുബഷീറിന്റെ ബനാറസ്‌ ബസ്സും നിർത്തിയിട്ട സ്ഥലത്ത്‌ ആക്രമിക്കപ്പെട്ടു. കൂടാതെ അഖിൽ ബസ്സിന്റെ ഗ്ലാസും എറിഞ്ഞു തകർത്തു. ബസ്സുകൾ ആക്രമിക്കപ്പെട്ടത്‌ അപലപനീയമാണെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top