23 December Monday

ജീവനക്കാരുടെ ചെസ്, കാരംസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ജ്വാല കലാ കായിക സാംസ്കാരിക സമിതി സർക്കാർ ജീവനക്കാർക്കായി നടത്തിയ മത്സരങ്ങൾ ജില്ലാ സ്പോർട്സ് 
കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ചെസ് കളിച്ച് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം 
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ജ്വാല കലാകായിക സമിതി നേതൃത്വത്തിൽ ജീവനക്കാർക്കായി ചെസ്, കാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഹാളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും കലാകായിക സമിതി ജില്ലാ കൺവീനർ കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. 
ചെസ് മത്സരത്തിൽ സി പ്രസാദ്  (ഏറനാട് താലൂക്ക് ഓഫീസ്, മഞ്ചേരി) ഒന്നാംസ്ഥാനവും വി പി രമേഷ് (ആയുർവേദ ആശുപത്രി, പെരിന്തൽമണ്ണ) രണ്ടാംസ്ഥാനവും നേടി. കാരംസ് മത്സരത്തിൽ പി ജി സുരേഷ് (പൊതുമരാമത്ത് റോഡ്സ് ഡിവിഷൻ ഓഫീസ്, മഞ്ചേരി) ഒന്നാംസ്ഥാനവും വി എം കൃഷ്ണകുമാർ (ജില്ലാ വ്യവസായകേന്ദ്രം മലപ്പുറം) രണ്ടാംസ്ഥാനവും നേടി. ഒന്നാംസ്ഥാനക്കാര്‍ ഒക്ടോബർ രണ്ടിന് തൃശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ സമ്മാനം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top