19 December Thursday

ഓർമയില്‍ 
ആര്യാടന്‍: 
സ്മൃതിസദസ്സ്‌ 25ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
മലപ്പുറം
ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനാചരണ ഭാഗമായി 25ന്  ‘മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം' വിഷയത്തിൽ ദേശീയ സെമിനാറും ‘ഓർമയിൽ ആര്യാടൻ’ സ്‌മൃതിസദസ്സും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ മൂന്നിന് നിലമ്പൂർ കോടതിപ്പടിയിലെ വേദിയിൽ ദേശീയ സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. വൈകിട്ട്‌ അഞ്ചിന് സ്‌മൃതിസദസ്സ്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുസ്മരണ പ്രഭാഷണം നടത്തും.
 ആര്യാടൻ ഫൗണ്ടേഷന്റെ ആര്യാടൻ പുരസ്‌കാരം കെ സി വേണുഗോപാൽ എംപിക്ക് സമ്മാനിക്കും. ആര്യാടൻ മുഹമ്മദിന്റെ നിയമസഭയിലെ ബജറ്റ് ചർച്ചകൾ ഉൾപ്പെടുത്തിയ ‘ബജറ്റ് ചർച്ചകളുടെ നാൾവഴികൾ’ പുസ്‌തകം, ‘ഓർമയിൽ ആര്യാടൻ’ സ്‌മരണിക, ആര്യാടന്റെ ജീവിതയാത്ര ഡോക്യുമെന്ററി, ആര്യാടൻ ഷൗക്കത്ത് എഴുതിയ ‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ' എന്നിവ പ്രകാശിപ്പിക്കും. 24ന് വൈകിട്ട് അഞ്ചിന് നിലമ്പൂർ കോടതിപ്പടിയിൽ ഫോട്ടോ പ്രദർശനം ആരംഭിക്കും. വാർത്താസമ്മേളനത്തിൽ അനുസ്‌മരണ സമിതി ചെയർമാൻ വി എ കരീം, കൺവീനർ എ ഗോപിനാഥ്, പാലോളി മെഹബൂഹ്, ബാബു തോപ്പിൽ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top