26 December Thursday

ജില്ലാ കേരളോത്സവം 12 മുതൽ 20 വരെ വണ്ടൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
മലപ്പുറം
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന്‌ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബർ 12 മുതൽ 20 വരെ വണ്ടൂരിൽ നടക്കും. 12 മുതൽ 17 വരെ കായിക മത്സരങ്ങളും 18 മുതൽ 20 വരെ കലാ മത്സരങ്ങളും വണ്ടൂർ ബ്ലോക്കിനുകീഴിലെ വിവിധയിടങ്ങളിൽ നടക്കും. ഉദ്ഘാടന ദിവസം വിളംബര ഘോഷയാത്രയും മറ്റ്  ദിവസങ്ങളിൽ മത്സരങ്ങൾക്കുശേഷം വൈകിട്ട് പ്രത്യേക വേദിയിൽ സാംസ്കാരിക സദസ്സും നടക്കും. പരിപാടിക്കുള്ള സംഘാടക സമിതി രൂപീകരണ യോ​ഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എം കെ റഫീഖ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സറീന ഹസീബ്, നസീബ് അസീസ്, ആലിപറ്റ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗാം ഓഫീസർ ആശ എസ് ബാബു, യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലോളി, ജില്ലാ യൂത്ത് കോ–-ഓർഡിനേറ്റർ കെ ശ്യാംപ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കെ റഫീഖ (ചെയർമാൻ), എസ് ബിജു (ജനറൽ കൺവീനർ), കെ ശ്യാംപ്രസാദ് (കോ–- ഓർഡിനേറ്റർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top