26 December Thursday
ജില്ലയിൽ 16 പഞ്ചായത്തുകളിൽ സ്‌റ്റേഡിയം

കളി കാര്യമാണ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

 മലപ്പുറം

ജില്ലയിലെ കായികലോകത്തിന്‌ കരുത്തേകി കളിക്കങ്ങൾ ഒരുങ്ങുന്നു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സർക്കാരിന്റെ വാഗ്‌ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 16 പഞ്ചായത്തുകളിൽ സ്‌റ്റേഡിയം വരുന്നു. സംസ്ഥാനത്ത്‌ പദ്ധതി നടപ്പാക്കാൻ ജനപ്രതിനിധികൾ നിർദേശിച്ച 124 സ്ഥലങ്ങൾക്ക്‌  സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്‌ അംഗീകാരം നൽകി. ഇതിൽ മലപ്പുറത്ത്‌ 16 സ്‌റ്റേഡിയങ്ങളാണുള്ളത്‌. 
പദ്ധതിയിൽ ഉൾപ്പെട്ട ഒരു പ്രൊജക്ടിന്റെ ചെലവ്‌ ഒരുകോടിയായി നിജപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാന പ്ലാൻ ഫണ്ട്‌ 50 ലക്ഷവും ബാക്കി തുക എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നോ സിഎസ്‌ആർ ഫണ്ടുകളോ തദ്ദേശസ്ഥാപനങ്ങൾ മുഖേനയോ സ്വരൂപിക്കാം. 
മണ്ഡലങ്ങളും പഞ്ചായത്തും സ്ഥലവും: കൊണ്ടോട്ടി–- മുതുവല്ലൂർ പഞ്ചായത്ത്‌ സ്‌റ്റേഡിയം 66 സെന്റ്‌, പെരിന്തൽമണ്ണ–- താഴെക്കോട്‌ പഞ്ചായത്തിലെ അരിങ്ങപ്പറമ്പ്‌ ജിഎൽപി സ്‌കൂൾ ഗ്രൗണ്ട്‌, കോട്ടക്കൽ–- ഇരിമ്പിളിയം പഞ്ചായത്ത്‌ സ്‌റ്റേഡിയം 2.59 ഏക്കർ, മങ്കട–- പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയം 90 സെന്റ്‌, വള്ളിക്കുന്ന്‌–- പെരുവള്ളൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്‌ 1.6 ഏക്കർ, നിലമ്പൂർ–- വഴിക്കടവ്‌ പഞ്ചായത്തിലെ പാലാട്‌ പഞ്ചായത്ത്‌ ഗ്രൗണ്ട്‌ 1.54 ഏക്കർ, വണ്ടൂർ–- ചോക്കാട്‌ പഞ്ചായത്ത്‌ ഗ്രൗണ്ട്‌ 1.14 ഏക്കർ, മഞ്ചേരി–- എടപ്പറ്റ പഞ്ചായത്ത്‌ ഗ്രൗണ്ട്‌ 56 സെന്റ്‌, വേങ്ങര–- ചെണ്ടപ്പുറായയിലെ എ ആർ നഗർ പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയം 82 സെന്റ്‌, തിരൂരങ്ങാടി–- കൊടിഞ്ഞിയിലെ നന്നമ്പ്ര പഞ്ചായത്ത്‌ സ്‌റ്റേഡിയം 1.02 ഏക്കർ, തവനൂർ–- പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറക്കര ജിയുപി സ്‌കൂൾ ഗ്രൗണ്ട്‌ ഒരു ഏക്കർ, പൊന്നാനി–- ആലങ്കോട്‌ പഞ്ചായത്തിലെ കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ട്‌ 2.1 ഏക്കർ, ഏറനാട്‌–- കീഴുപറമ്പ്‌ ജിഎച്ച്‌എസ്‌എസ്‌ ഗ്രൗണ്ട്‌ 1.55 ഏക്കർ, മലപ്പുറം–- ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി എച്ച്‌എസ്‌എസ്‌ ഗ്രൗണ്ട്‌, തിരൂർ–- വെട്ടം പഞ്ചായത്ത്‌ ഗ്രൗണ്ട്‌, താനൂർ–- ഒഴൂർ കരിങ്കൽപ്പാറ യുപിഎസ്‌ ഗ്രൗണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top