26 December Thursday

പുരോഗമന കലാസാഹിത്യ സംഘം 
ജില്ലാ സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

കോട്ടക്കൽ 
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്  വി എം കുട്ടി നഗറിൽ (കാവതിക്കളം എഎൽപി സ്കൂൾ) കാവ്യോത്സവത്തോടെ തുടക്കം.  കാവ്യോത്സവം കവി മണമ്പൂർ രാജൻബാബു  ഉദ്ഘാടനംചെയ്തു. എ കെ ദിനേശൻ അധ്യക്ഷനായി. ജിഷ്ണുത, വിജയ് ശ്രീധർ, പരമേശ്വരൻ കിഴക്കിനിയത്ത്, ജ്യോതി, എം വി ഉണ്ണികൃഷ്ണൻ, നാരായണൻ നീലമന, മനോജ് ചോല  എന്നിവർ കാവ്യോത്സവത്തിൽ കവിതകൾ അവതരിപ്പിച്ചു. 
ഡോ. ഉണ്ണി ആമപ്പാറ സ്വാഗതവും സുരേഷ് പുല്ലാട്ട് നന്ദിയും പറഞ്ഞു. ഇ കെ അയമുവിന്റെ ജീവചരിത്രത്തെ ആധാരമാക്കി കിഴക്കൻ ഏറനാടിന്റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രം പ്രമേയമാക്കി രാഹുൽ കൈമല സംവിധാനംചെയ്ത "ചോപ്പ്'  സിനിമയുടെ പ്രമോ പ്രദർശിപ്പിച്ചു.  അണിയറ പ്രവർത്തകരും പങ്കെടുത്തു. സുരേഷ് പുല്ലാട്ടും സംഘവും അവതരിപ്പിച്ച സ്വാഗതഗാനത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. 
സാംസ്കാരിക സമ്മേളനം കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്തു.  ജില്ലാ സെക്രട്ടറി വേണു പാലൂർ അധ്യക്ഷനായി.  സംവിധായകൻ രാഹുൽ കൈമല,  അണിയറ പ്രവർത്തകരായ സനൽ മട്ടന്നൂർ, പ്രജീഷ് ശശീന്ദ്ര, പൗലോസ് ജോൺ എന്നിവർ മുഖ്യാതിഥികളായി.  കെ പത്മനാഭൻ സ്വാഗതവും ശശിധരൻ ക്ലാരി നന്ദിയും പറഞ്ഞു.
 തുടർന്ന് ഗ്രാമശ്രീ കലാസംഗം അവതരിപ്പിച്ച തെയ്യവും പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ "ഓർമകളെ കൈവള ചാർത്തി ' ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
 ഞായർ രാവിലെ പത്തിന്‌ വ്യാപാരഭവനിൽ  പ്രതിനിധി സമ്മേളനം  സംസ്ഥാന പ്രസിഡന്റ്‌  ഷാജി എൻ കരുൺ ഉദ്ഘാടനംചെയ്യും.  ജില്ലാ പ്രസിഡന്റ്‌ അജിത്രി അധ്യക്ഷയാകും. സംസ്ഥാന ട്രഷറർ ടി ആർ അജയൻ, ഡോ. കെ കെ സുലേഖ, ബഷീർ ചുങ്കത്തറ എന്നിവർ സംസാരിക്കും.  അജിത്രി എഴുതിയ  "നോവൽ കവിതാ പഠനങ്ങൾ '  പുസ്തകത്തിന്റെ പ്രകാശനവും സി വാസുദേവൻ, കോട്ടക്കൽ നാരായണൻ, തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരെ ആദരിക്കൽ ചടങ്ങും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top